Breaking News

കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മ നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം വി ടി ബൽറാം നിർവഹിക്കും


മാലോം :കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ബാളാൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ മൈക്കയം വള്ളിക്കൊച്ചിയിൽ നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ഈ മാസം 14ന് ചൊവ്വാഴ്ച രാവിലെ 10മണിക്ക് കെ പി സി സി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം നിർവഹിക്കുമെന്ന് സംഘടക സമിതി അംഗങ്ങൾ പറഞ്ഞു. സ്വന്തമായി വീടില്ലാത്ത ജോമോൾ ആൻസി യുടെ കഷ്ട്ടപ്പാടിന്റെ കഥ പഞ്ചായത്ത്‌ അംഗം പി സി രഘു നാഥനാണ് കൂട്ടായ്മ അംഗങ്ങളെ അറിയിച്ചത്. കാസറഗോഡ് ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്കുമാർ, കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, പി വി സുരേഷ്, കോൺഗ്രസ്‌ മുൻ ജില്ലാ പ്രസിഡന്റ്‌ ഹക്കിം കുന്നിൽ, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ്‌ പി ജി ദേവ്,കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രാജു കട്ടക്കയം, ബളാൽ മണ്ഡലം പ്രസിഡന്റ്‌ എം പി ജോസഫ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് സംഘടക സമിതി അംഗങ്ങൾ പറഞ്ഞു.



No comments