Breaking News

കർഷക സംഘം പനത്തടി ഏരിയ സമ്മേളനം 30,31 തീയ്യതികളിൽ കോടോത്ത് നടക്കും സംഘാടക സമിതി രൂപീകരിച്ചു


ഒടയഞ്ചാൽ: കർഷക സംഘം പനത്തടി ഏരിയ സമ്മേളനം ജൂലൈ 30,31 തിയതികളിൽ കോടോത്ത് വെച്ച് നടക്കും. 30 ന് ചരിത്ര സെമിനാറും, ആദരിക്കലും നടക്കും. 31 ന് പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപികരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യു ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ, കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ടി കോരൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജ, കെ വി കേളു, പി ജി മോഹനൻ, എം സി മാധവൻ, പി വി ശ്രീലത എന്നിവർ സംസാരിച്ചു. എം വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ വി കേളു (ചെയർമാൻ) യു ഉണ്ണികൃഷ്ണൻ  (വൈസ് ചെയർമാൻ) എം വോണുഗോപാലൻ (കൺവീനർ) പി അപ്പകുഞ്ഞി (ജോയിൻ്റ് കൺവീനർ)

No comments