Breaking News

സിനിമാമോഹികളായ യുവാക്കൾക്ക് സ്വപ്ന സാക്ഷാത്ക്കാരം നൽകി പെരിയ സ്വദേശി ഹരികുമാർ 'വെൽകം ടു പാണ്ടിമല' വെള്ളിത്തിരയിലേക്ക്..


പെരിയ: കഴിഞ്ഞ 25 വര്‍ഷത്തോളമായുള്ള പ്രവാസ ജീവിതവും അവിടുത്തെ കലാ സാംസ്‌കാരിക

ജീവകാരുണ്യ പ്രവര്‍ത്തനത്തോടും വിട പറഞ്ഞ് വിദേശത്തെ ഫിനാന്‍സ് മാനേജരായിരുന്ന ഹരികുമാര്‍ പെരിയ എന്ന ചെറുപ്പക്കാരന്‍' കഥ പറയുന്ന നാട്ടുവഴികളും കാറ്റ് മൂളുന്ന ഇടവഴികളും ജൈവ വൈവിധ്യങ്ങളുടെ കലവറകളാലും സമ്പന്നമായ പെരിയ ഗ്രാമത്തില്‍ വിശ്രമജീവിതം നയിക്കുന്നതിനിടയില്‍ ഒരു നടന്റെയും നിര്‍മ്മാതാവിന്റെയും കുപ്പായമണിഞ്ഞതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. വെല്‍കം ടു പാണ്ടിമല എന്ന സിനിമയ്ക്ക് തലപ്പാടി തമ്പിയെന്ന ശക്തമായ കഥാപാത്രത്തിന് അനുയോജ്യമായ ഒരു മുഖം തേടിയാണ് ഒരു കൂട്ടം സിനിമാമോഹികളായ ചെറുപ്പക്കാര്‍ കാസര്‍കോട്ടെ പെരിയയിലെത്തിയത് പൊയിനാച്ചി സ്വദേശിയും അഭിനേതാവുമായ ബിജു ചെറുകര ആദ്യമായി കാണിച്ചത് തന്റെ സുഹൃത്തായ ഹരികുമാര്‍ പെരിയയുടെ ഫോട്ടോ ആയിരുന്നു ഫോട്ടോ കണ്ടപ്പോള്‍ തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആളെ നന്നെ ബോധിച്ചു. നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ അഭിനയമോഹമില്ലാത്ത ഹരികുമാര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചുവെങ്കിലും തങ്ങള്‍ മനസില്‍ കണ്ട കഥാപാത്രത്തിന്റെ രൂപ സാദൃശ്യമുള്ള മനുഷ്യനെ വിട്ടു കളയാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യറായില്ല ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഹരികുമാര്‍ പെരിയ തലപ്പാടി തമ്പിയെന്ന വേഷം ചെയ്യാമെന്നേറ്റു മാത്രമല്ല അണിയറ പ്രവര്‍ത്തകരെ ഒന്നടങ്കം ഞെട്ടിച്ച് കഥയ്ക്ക് അനുയോജ്യമായ സ്ഥലവും സൗകര്യവും പെരിയയില്‍ ഒരുക്കി കൊടുത്തു. ഒരു നല്ല കാരുണ്യ പ്രവര്‍ത്തകനായ ഹരികുമാര്‍ പല ചാരിറ്റി പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. ഒരു സാമ്പത്തിക അടിത്തറയുമില്ലാതെ സിനിമാ നിര്‍മ്മാണത്തിന് ഇറങ്ങി തിരിച്ച ഒരു കുട്ടം ചെറുപ്പക്കാരുടെ പിന്നിലെ കലയോടുള്ള അവിനിവേശം തിരിച്ചറിഞ്ഞ ഹരികുമാറിന്റെ മനസിലെ കലയും കാരുണ്യവും ഒരുമിച്ചുണരുകയായിരുന്നുഅവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഹരികുമാര്‍ തന്നെ ഈ സിനിമയുടെ നിര്‍മ്മാണ ചുമതല പുര്‍ണ്ണമായും ഏറ്റെടുക്കുകയായിരുന്നു. കലയും കവിതയും കയ്‌കോര്‍ത്ത് നില്‍ക്കുന്ന പെരിയയുടെ മണ്ണില്‍ നാടും നാട്ടുകാരും നെഞ്ചിലേറ്റിയ ആദ്യ കാല അദ്ധ്യാപകനായിരുന്ന മേലത്ത് ചന്തു നായരുടെയും രാധമ്മയുടെയും മകനാണ് ഹരികുമാര്‍. കലാ സാസ്‌ക്കാരിക രംഗത്ത് നിറ സാന്നിധ്യമായ ഹരികുമാര്‍ പെരിയയുടെ അഭിമാനമായി മാറുകയാണ്


നിരവധി സിനിമകളില്‍ ഗാന രചന നടത്തിയ മിര്‍ഷാദ് കൈപ്പമംഗലം കഥയും തിരക്കഥയും സംഭാഷണവും എഴുതിയ വെല്‍ക്കം ടു പാണ്ടിമല എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുബിന്‍ റൗഫാണ്. ക്യാമറ അരുണ്‍ രാജ് സംഗീതം ചാള്‍സ് സൈമണ്‍ സുരജ് സുന്ദര്‍, കൃപ ശേഖര്‍ എന്നിവര്‍ നായിക നായകന്‍മാരായ ഈ ചിത്രത്തില്‍ ഉല്ലാസ് പന്തളം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ബാബുദാസ് കോടോത്ത് ഉൾപ്പടെ  ഒട്ടേറെ അഭിനയമോഹികൾക്ക് അവസരം കൊടുത്ത സിനിമ കൂടിയാണിത്. പ്രണയവും ഒളിച്ചോട്ടവും സര്‍വ്വസാധാരണമാകുന്ന ഈ കാലഘട്ടത്തില്‍ എല്ലാ കാമിതാക്കളും രക്ഷിതാക്കളും തീര്‍ച്ചയായും കാണേണ്ട സിനിമയാണ് വെല്‍ക്കം ടു പാണ്ടിമല. ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളിലെത്തും

No comments