Breaking News

തുടി സാംസ്ക്കാരിക വേദി ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പരപ്പയിൽ വിജയോത്സവം സംഘടിപ്പിച്ചു


പരപ്പ: മാവിലൻ ഗോത്രത്തിലെ ഉദ്യോഗസ്ഥ  കൂട്ടായ്മയായ തുടി സാംസ്കാരിക വേദി ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പരപ്പ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ വിജയോത്സവം 2022 സംഘടിപ്പിച്ചു.  കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി വിജയോത്സവം ഉദ്ഘാടനം ചെയ്തു. എസ്. എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മാവിലൻ, മലവേട്ടുവൻ ഗോത്രത്തിലെ മുന്നൂറോളം വിദ്യാർഥികളെ ചടങ്ങിൽ  അനുമോദിച്ചു. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്, എസ്.എസ് .എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്ക് ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുക്കുന്നതിന് നിർദ്ദേശം നൽകുന്ന കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. 

ചടങ്ങിൽ തുടി ചെയർമാൻ കെ എം ഗണേശൻ അധ്യക്ഷത വഹിച്ചു, കൺവീനർ രാഘവൻ ചേറ്റുകുണ്ട് സ്വഗതം പറഞ്ഞു


ഔദ്യോഗിക മേഖലയിൽ മികവ് തെളിയിച്ച വി.രാജൻ, രാഘവൻ എം

കെ.മധു,വി.കെ വിജേഷ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു

ബളാൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ ഖാദർ, പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തുഗം രതീഷ് കാട്ടുമാടം, എ.കെ.എം.എസ് ജില്ലാ പ്രസിഡണ്ട്  എം.എം കുഞ്ഞമ്പു, എം.സി എം എസ് ജില്ലാ പ്രസിഡണ്ട് ഭാസ്‌കരൻ പട്ളം, എസ്ടി പ്രമോട്ടർ സനോജ് എന്നിവർ സംസാരിച്ചു, ബാലകൃഷ്ണൻ ക്ലായിക്കോട് നന്ദി പറഞു

No comments