Breaking News

ജിഎച്ച്എസ്എസ് പരപ്പയിലെ വിദ്യാരംഗം കലാവേദി കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു


പരപ്പ : വിദ്യാരംഗം കലാവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ആഘോഷത്തോടെ ജിഎച്ച്എസ്എസ് പരപ്പയിൽ സമാപിച്ചു. പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. വായന ജീവിതത്തിലേക്കുള്ള വെളിച്ചമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ കൃതിയും വായിക്കുമ്പോൾ നാം അതിലൂടെ പല പല ദേശങ്ങളെ സംസ്ക്കാരങ്ങളെ ജീവതങ്ങളെ അടുത്തറിയുന്നു.അതിരുകളില്ലാത്ത ആനന്ദത്തിലേക്കും വിജ്ഞാനത്തിലേക്കും വിവേകത്തിലേക്കും വിശാലമായ ജീവിതവീക്ഷണത്തിലേക്കും അത്  നമ്മെ ഉയർത്തുന്നു. കലാപകലുഷിതമായ മനസ്സിനെ സ്നേഹകർമ്മത്തിലേക്ക് വിശുദ്ധമാക്കുന്ന കലയാണ് വായന. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്തുന്ന അദൃശ്യഹസ്തമാണ് ഓരോ നല്ല പുസ്തകവും.


ഹെഡ്മാസ്റ്റർ അജയകുമാർ എൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ , സീനിയർ അസിസ്റ്റൻറ് വികെ പ്രഭാവതി, വിദ്യാരംഗം കൺവീനർ സ്മിത ആനന്ദ് എന്നിവർ സംസാരിച്ചു. വിദ്യാരംഗംസ്റ്റുഡൻറ് കൺവീനർ  ഹിമാംശു സ്വാഗതവും ജോയിന്റ് കൺവീനർ തീർത്ഥ കെ നന്ദിയും രേഖപ്പെടുത്തി.

No comments