Breaking News

ജില്ലയിലെ വിവിധ വിദ്യാഭാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ


എല്‍ബിഎസ് കോളേജില്‍ അധ്യാപക ഒഴിവ്


കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ (ഫിസിക്‌സ്) തസ്തികയില്‍ താല്‍ക്കാലികനിയമനം നടത്തുന്നു. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദംയോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍  മൂന്നിന്് രാവിലെ 10ന് കോളേജില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക്  കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04994 - 250290


അധ്യാപക ഒഴിവ്


ജിവിഎച്ച്എസ്എസ് ദേലംപാടിയില്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍.വി.ടി ഇംഗ്ലീഷ്, മാത്‌സ്, എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കണ്‍സോളിഡേറ്റഡ് പേ) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 4ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ . ഫോണ്‍ : 9895763399


അധ്യാപക ഒഴിവ്


ജി.എഫ്.യു.പി.സ്‌കൂള്‍ കീഴൂരില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബി,പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ മൂന്നിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്

No comments