Breaking News

ഇടതുപക്ഷ സർക്കാരിനെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ വെള്ളരിക്കുണ്ടിൽ തൊഴിലാളികളുടെ പ്രതിരോധ കൂട്ടായ്മ


വെള്ളരിക്കുണ്ട്: എൽഡിഎഫ് സർക്കാരിനെതിരെ, യുഡിഎഫ്,ബിജെപി, ബൂർഷ്വാ മാധ്യമങ്ങൾ, നടത്തുന്ന കുപ്രചരണങ്ങൾ ക്കെതിരെ, സിഐടിയു ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു, കർഷകസംഘം എളേരി ഏരിയ സെക്രട്ടറി ടി പി തമ്പാൻ പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു, സിഐടിയു ബളാൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇ ജെ ജേക്കബ് സ്വാഗതം പറഞ്ഞു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു, നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി  കെ ദിനേശൻ,   കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയാ കമ്മിറ്റി അംഗം  പ്രശാന്ത് വി,  മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ടി വി തമ്പാൻ, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച്  സംസാരിച്ചു, സിഐടിയു ബളാൽ പഞ്ചായത്ത് കമ്മിറ്റി അംഗം പി നസീർ നന്ദി പറഞ്ഞു

No comments