Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് പൊതു ബോധവൽക്കരണ ശില്പശാല നടത്തി


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് വ്യവസായ വാണിജ്യ വകുപ്പു മുഖേന നടപ്പിലാക്കുന്ന ധനസഹായ പദ്ധതികളും സംരംഭക സാധ്യതകളെക്കുറിച്ചും പൊതുബോധവൽക്കരണ ശില്പശാല ഭീമനടി വ്യാപാര ഭവനിൽ സംഘടിപ്പിച്ചു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ ഉൽഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ ടി. മോളിക്കുട്ടി പോൾ അദ്ധ്യക്ഷയായി. ഹോസ്ദുർഗ് താലൂക്ക് വ്യവസായ വികസന ഓഫീസർ എൻ. അശോക് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ കെ.കെ. തങ്കച്ചൻ, സി.വി. അഖില, ടി.വി.രാജീവൻ, എൻ. മുഹമ്മദ് ശരീഫ്, പഞ്ചായത്ത് സിക്രട്ടറി സി.കെ. പങ്കജാക്ഷൻ, സി.ഡി.എസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ സംസാരിച്ചു.. പരപ്പ ബ്ലോക് വ്യവസായ വികസന ഓഫീസർ കെ. അഖിൽ സ്വാഗതവും ജില്ലാ വ്യവസായ വകുപ്പ് ഇന്റേൺ പി. അശ്വതി നന്ദിയും പറഞ്ഞു.

No comments