Breaking News

ജിഎച്ച്എസ്എസ് മാലോത്ത് കസബയിൽ എസ് പി സിയുടെ ഹരിതതീരം പദ്ധതിക്ക് തുടക്കമായി


മാലോം: കേരള വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗവും ജിഎച്ച്എസ്എസ് മാലോത്ത് കസബ എസ് പി സി യൂണിറ്റും സംയുക്തമായി കൊന്നക്കാട് വനസംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഹരിതതീരം പദ്ധതിക്ക് തുടക്കമായി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം അവർകൾ നിർവഹിച്ചു. ചൈത്ര വാഹിനി പുഴയുടെ തീരങ്ങളിൽ മണ്ണിടിച്ചിൽ തടഞ്ഞ് പ്രകൃതിസൗന്ദര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  മാലോത്ത് കസബയിലെ കുട്ടി പോലീസിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് "ഹരിതതീരം".വർഷങ്ങൾക്ക് മുൻപ് ചൈത്ര വാഹിനി പുഴയുടെ തീരങ്ങളിൽ എസ് പി സി യുടെ പൂർവവിദ്യാർത്ഥികൾ പ്രകൃതിസംരക്ഷണാർത്ഥം നട്ടുവളർത്തിയ മുളകൾ  ഇപ്പോഴും നിലനിൽക്കുന്നത് കുട്ടികൾക്ക് ഏറെ അഭിമാനം പകരുന്ന്താണ്. കൂടുതൽ തീരങ്ങളിലേക്ക് മുളകൾ വ്യാപിപ്പിച്ചു പ്രകൃതിയെ പരിപാലിക്കുന്നതിനായി കാസർകോട് ജില്ലാ വനംവകുപ്പ് ലഭ്യമാക്കിയ മുള തൈകൾ എസ്പിസി കേഡറ്റുകൾ ഏറ്റുവാങ്ങി.സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സനോജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് പി സി യുടെ ചാർജുള്ള ശ്രീ ജോബി ജോസ് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ പി ധനേഷ് കുമാർ മുഖ്യാതിഥി  ആയിരുന്നു. കാസർഗോഡ് എസ്പിസി യുടെ എ ഡി എൻ ഒ  ശ്രീ ശ്രീധരൻ അവർകൾ വിശിഷ്ട സാന്നിധ്യമായി രുന്നു.മലയോര മേഖലയിലെ മികച്ച മുള കർഷകനും പ്രകൃതിസ്നേഹിയുമായ ശ്രീ ജോസുകുട്ടി കീരഞ്ചിറക്ക്  സ്നേഹോപഹാരം നൽകി ആദരവ് പ്രകടിപ്പിക്കുകയുണ്ടായി ."വനമഹോത്സവം 2022" ന്റെ ഭാഗമായുള്ള വനസംരക്ഷണ പ്രതിജ്ഞ കേഡറ്റുക ളും രക്ഷിതാക്കളും ഏറ്റുചൊല്ലി.

        റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ അരുണേഷ്,ശ്രീ പ്രഭാകരൻ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ റെജി കുമാർ, പ്രധാനാധ്യാപകൻ ശ്രീ ജോതി ബസ്സു, സ്റ്റാഫ് സെക്രട്ടറി ശ്രീ മാർട്ടിൻ ജോർജ് ,സീനിയർ അസിസ്റ്റൻറ് പ്രസാദ് എം കെ ,കൊന്നക്കാട് വനസംരക്ഷണ സമിതി പ്രസിഡണ്ട് ശ്രീ തമ്പാൻ, സെക്രട്ടറി ഡോണ എന്നിവർ ചടങ്ങിൽ ആശംസ അറിയിക്കുകയും എസ് പി സി യുടെ ചാർജ് വഹിക്കുന്ന ശ്രീമതി ജോജിത പി ജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു




No comments