Breaking News

ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി


ഭരണഘടനയെ അവഹേളിച്ച സത്യപ്രതിജ്ഞലംഘനം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.നമ്മുടെ രാജ്യത്തിന്റെ പരിപാവനമായ ഭരണഘടന ഓരോ പൗരനും മൗലികമായ അവകാശങ്ങൾ ഉറപ്പു വരുത്തുന്ന ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും അടിസ്ഥാന തത്വങ്ങളായി ഡോക്ടർ ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ നിരവധി ദേശീയ നേതാക്കന്മാരുടെ ആത്മ സമർപ്പണത്തിന്റെ ഭാഗമായി എഴുതപ്പെട്ട ഇന്ത്യൻ ഭരണഘടനയെ കള്ളന്മാർക്കും അഴിമതിക്കാർക്കും വേണ്ടിയുള്ളതാണെന്നും ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത പ്രകാരം എഴുതിയതാണെന്നും പ്രസ്താവിച്ച ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി സജി ചെറിയാനെ മന്ത്രി സ്ഥാനത്തു നിന്നും എം എൽ എ സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്ന് യൂത്ത് കോൺഗ്രെസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ ആവശ്യപ്പെട്ടു സ്വാതന്ത്ര സമരകാലത്തും ഇതേ നിലപാട് സ്വീകരിച്ച സി പി എം ആഗസ്ത് 15 നെ ആപത്ത് 15 എന്നാണ് വിശേഷിപ്പിച്ചത്. യൂത്ത് കോൺഗ്രെസ് ന്റെ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ സത്യനാഥൻ പത്രവളപ്പിൽ,ഇസ്മയിൽ ചിത്താരി,വിനോദ് കള്ളാർ, അഖിൽ അയ്യങ്കാവ്,ബി.ബിനോയ് ,ഉനൈസ് ബേഡകം,യൂസഫ് കോട്ടക്കാൽ,രാജിക ഉദുമ തുടങ്ങിയവർ പ്രസംഗിച്ചു.വിനീത് എച്ച് ആർ ഷിബിൻ ഉപ്പിലിക്കൈ,കൃഷ്ണലാൽ തോയമ്മൽ,തസ്രീന ടീച്ചർ,ഷിഹാബ് കാർഗിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

No comments