Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷന് മെസേജ് വഴി രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുങ്ങി

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ തിങ്കൾ വ്യാഴം ശനി ദിവസങ്ങളിലാണ് കോവിഡ് വാക്സിനേഷൻ ഇപ്പോൾ നടന്നു വരുന്നത്. കോവിഷീൽഡ് 10 ആളുകൾ വന്നാൽ മാത്രമേ  വയൽ പൊട്ടിച്ചു നൽകുകയുള്ളൂ. കോർബി വാക്സിൻ , കോവാക്സിൻ എന്നിവക്ക് 20 പേർ  വേണം. ഇതുമൂലം പലർക്കും വാക്സിൻ ലഭിക്കാതെ മടങ്ങി പോകേണ്ടി വരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി താഴെപ്പറയുന്ന വാട്സപ്പ് നമ്പറിൽ മെസേജ് ചെയ്യുക. ആളുടെ പേര് , മൊബൈൽ നമ്പർ , വാക്സിന്റെ പേര് വരാനുദ്ദേശിക്കുന്ന തീയതി എന്നിവ മെസേജ് ചെയ്യുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുകയും അവരെ വിളിക്കുകയും ചെയ്യും. വാട്സപ്പ് നമ്പർ +919495210386

No comments