Breaking News

ജില്ലയിൽ കനത്ത മഴയിലും കാറ്റിലും കഴിഞ്ഞ 3 മാസത്തിനിടെ 558.58 ഹെക്ടർ കൃഷിനശിച്ചു.മൊത്തം 1242.39 ലക്ഷം രൂപയുടെ നാശഷ്ടം


കാസർകോട്: ജില്ലയിൽ കനത്തമഴയിലും കാറ്റിലും ഏപ്രിൽ ഒന്നു മുതൽ ജൂലൈ 8 വരെ 558.58 ഹെക്ടർ കൃഷിനശിച്ചു. 11, 123 കർഷകർ മഴക്കെഴുതി നേരിട്ടു. 1242.39 ലക്ഷം രൂപയുടെ നാശഷ്ടം കണക്കാക്കുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി അറിയിച്ചു. 5147 തെങ്ങുകൾ (257.37 ലക്ഷം ) 1167 തെങ്ങിൽ തൈകൾ (35.01 ലക്ഷം) 77015 കുലച്ച നേന്ത്രവഴ (462.09 ലക്ഷം) 33642 എണ്ണം കുലയില്ലാത്ത നേന്ത്രവാഴ (134.. 57 ലക്ഷം ) 8618 ടാപ്പു ചെയ്യുന്ന റബ്ബർ (172.36 ലക്ഷം ) ടാപ്പ് ചെയ്യാത്ത 293 എണ്ണം (4.40 ലക്ഷം ) 26829 കായ്ഫലമുള്ള കവുങ്ങ് (80.49 ലക്ഷം )
28909 എണ്ണം കായ്ഫലമില്ലാത്ത കവുങ്ങുകൾ (72.27 ലക്ഷം) 76 കശുമാവ് (0.76 ലക്ഷം) 360 കുരുമുളക് ചെടികൾ (2.70 ലക്ഷം) 1.300 ഹെക്ടർ പന്തലിട്ട പച്ചക്കറി, (0.59 ലക്ഷം) 12.700 ഹെക്ടർപന്തലിടാത്ത പച്ചക്കറി കൃഷ (05.08 ലക്ഷം) രൂപയുമാണ് പ്രാഥമികനാശനഷ്ടം. 9, 400 ഹെക്ടർ നെൽകൃഷിയും (14.10ലക്ഷം.) 0.100 ഹെക്ടർ മറ്റു പഴവർഗങ്ങൾ (0.60 ലക്ഷം) എന്നിങ്ങനെയാണ് നാശനഷ്ട കണക്കുകൾ.

No comments