Breaking News

കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെഞ്ഞെടുപ്പ്: എൽഡിഎഫ് തെരഞ്ഞെടുപ്പ് രൂപീകരണ കൺവെൻഷൻ കള്ളാറിൽ നടന്നു


രാജപുരം: ജൂലൈ 21 നടക്കുന്ന കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെഞ്ഞെടുപ്പിന്റെ വിജയത്തിനായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടം ചെയ്തു. ബി രക്‌നാകരൻ നമ്പ്യാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണൻ, ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷിനോജ് ചാക്കോ, പി ജെ സണ്ണി, ടോമി വാഴപ്പള്ളി, മിനിഫിലിപ്പ്, ജോസ് പുതുശ്ശോരിക്കാലയിൽ, സ്ഥാനാർഥി സണ്ണി അബ്രാഹം എന്നിവർ സംസാരിച്ചു. പി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടോമി വാഴപ്പള്ളി (ചെയർമാൻ) ബി രക്‌നാകരൻ നമ്പ്യാർ, എച്ച് ലക്ഷ്മണഭട്ട്, എ യു മത്തായി, മിനിഫിലിപ്പ് (വൈസ് ചെയർമാൻ) പി കെ രാമചന്ദ്രൻ (കൺവീനർ) ഷാലുമാത്യു, ജോഷി ജോർജ്ജ്, എ കെ രാജേന്ദ്രൻ, കെ ബി രാഘവൻ (ജോയിന്റ് കൺവീനർ) എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 


കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി അഞ്ചാലയിലെ ഓണശ്ശേരിയിൽ സണ്ണി അബ്രാഹമാണ് പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് ഭാരവാഹി കൂടിയാണ്. പൈനാപ്പിൾ ചിച്‌നത്തിലാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് ഭരണാധികാരി നിഷാഭായി മുമ്പാകെ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിന് എൽഡിഎഫ് നേതാക്കളായ സാബു അബ്രാഹം, എം വി കൃഷ്ണൻ, ഒക്ലാവ് കൃഷ്ണൻ, പി കെ രാമചന്ദ്രൻ, ഷിനോജ് ചാക്കോ, ടോമി വാഴപ്പള്ളി, ബി രക്‌നാകരൻ എന്നിവർ പങ്കെടുത്തു.

No comments