Breaking News

റോഡ് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരെ കുരുക്കാൻ ക്യാമറകൾ വരുന്നു ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിലെ പ്രധാന റോഡുകളിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചു കൊണ്ട് മോട്ടോർ വാഹന വകുപ്പ്


വെള്ളരിക്കുണ്ട് : റോഡ് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരെ കുരുക്കാൻ ക്യാമറകൾ വരുന്നു. ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിലെ പ്രധാന റോഡുകളിലെല്ലാം അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ. ട്രയൽ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയായി. ഒരാഴ്ചക്കകം പ്രവർത്തിക്കുമെന്ന് കാഞ്ഞങ്ങാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 47 ക്യാമറകളാണ് ജില്ലയിൽ ആകെ സ്ഥാപിച്ചത്. 20 എണ്ണം കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ടിൽ അഞ്ച്, കാസർകോട് 22 എന്നിങ്ങനെയാണ് കണക്ക്. പ്രധാന റോഡുകളിൽ സ്ഥാപിച്ച ക്യാമറ 50 മീറ്റർ ദൂരപരിധിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒപ്പിയെടുക്കാൻ കഴിവുള്ളവയാണ്. വാഹനങ്ങളുടെ അകത്ത് നടക്കുന്ന നിയമവിരുദ്ധപ്രവർത്തനവും കണ്ടെത്താനാവും. വേഗത അറിയുന്നതോടൊപ്പം സീറ്റ് ബെൽറ്റ് ധരിക്കാത്തവരുൾപ്പെടെ കുടുങ്ങും. അമിതവേഗതയിൽ ഓടിയ വാഹനത്തിന്റെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള രേഖകൾ കൃത്യമല്ലെങ്കിൽ ഇത്കൂടി കണ്ടെത്താം. പിഴയടയ്‌ക്കാൻ നോട്ടീസ് വീട്ടിലെത്തുമ്പോൾ മാത്രമാകും ഉടമകൾ കാര്യമറിയുന്നത്. മോട്ടോർ വാഹനവകുപ്പാണ് ക്യാമറ സ്ഥാപിക്കാൻ തുക മുടക്കിയത്. കെൽട്രോൺഅടുത്ത ദിവസം 47 ക്യാമറകളുടെ നിയന്ത്രണം മോട്ടോർ വാഹന വകുപ്പിന് കൈമാറും.


No comments