Breaking News

'തളിർക്കട്ടെ പുതുനാമ്പുകൾ..' നാളേക്ക് വേണ്ടി വിത്തുരുളകൾ വിതച്ച് പരപ്പയിലെ എൻ.എസ്.എസ് കുട്ടികൾ..


പരപ്പ : ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് ആഭിമുഖ്യത്തിൽ തയ്യാറാക്കിയ തളിർക്കട്ടെ പുതുനാമ്പുകൾ എന്ന പേരിൽ വിതയ്ക്കൽ ചടങ്ങ് സംഘടിപ്പിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സി എച്ച് അബ്ദുൽ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഹരീഷ് കുമാർ പ്രോഗ്രാം ഓഫീസർ ശ്രീ ബിജു എ എം എന്നിവർ സംസാരിച്ചു . കടയം വയൽ കാവ് പ്രതിനിധി ശ്രീ നാരായണിയമ്മയെ ചടങ്ങിൽ ആദരിച്ചു. എൻഎസ്എസ് വളണ്ടിയർ ലീഡർ ധീരജ്.പി നന്ദി പറഞ്ഞു. എണ്ണൂറിലധികം വരുന്ന വിത്തുരുളകൾ വിദ്യാർത്ഥികൾ കടയം വയൽ കാവിൽ വിതച്ചു. 

No comments