Breaking News

അമ്പിളി മാമനെ അടുത്തറിഞ്ഞ് നാട്ടക്കല്ലിലെ കുട്ടികൾ.. ഐ.എസ്.ആർ.ഒ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് നന്ദകുമാറുമായി കുട്ടികൾ സംവദിച്ചു


 വെള്ളരിക്കുണ്ട് : ആകാശവിസ്മയങ്ങളെ അടുത്തത്തറിയുന്നതിനും അവയുടെ ആഴങ്ങളിലലിഞ്ഞുചേർന്ന് ഒട്ടേറെ ശ്രമകരമായ ദൗത്യങ്ങൾ ഏറ്റെടുത്ത് അവ പ്രവൃത്തി പഥത്തിലെത്തിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളേയും ശാസ്ത്ര കാരനിൽ നിന്നും അടുത്തറിഞ്ഞത് വിദ്യാർത്ഥികളിൽ ഏറെ കൗതുകമുണർത്തി. ഓരോ ദൗത്യത്തിനു പിന്നിലും എത്രത്തോളം കഠിനാദ്ധ്വാനമുണ്ടെന്ന യാഥാർത്ഥ്യം വിദ്യാർത്ഥികളിലെത്തിക്കാൻ വിവിധ ബഹിരകാശാ ദൗത്യങ്ങളുടെ ദൃശ്യങ്ങൾ വെച്ചുകൊണ്ടുള്ള വിശദീകരണത്തിലൂടെ ഐ.എസ്.ആർ.ഒ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് നന്ദകുമാറിന് സാധിച്ചു. ചാന്ദ്രവരാഘോഷത്തിന്റെ ഭാഗമായി നാട്ടക്കൽ എ എൽ പി സ്കൂളിൽ നടന്ന അമ്പിളിമാനെ അറിയാൻ എന്ന പരിപാടിയുടെ ഭാഗമായാണ് എളേരിത്തട്ട് മങ്കം സ്വദേശിയും ഐഎസ്ആർ ഒ യിൽ സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റുമായ നന്ദകുമാർ. സി കുട്ടികളുമായി സംവദിച്ചത്.

ചാന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ അനുഭവവും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ പോകുന്ന രാജ്യത്തിന്റെ ഗഗൻയാൻ പദ്ധതിയുടെ അണിയറപ്രവർത്തനങ്ങളെക്കുറിച്ചും വിവരിച്ചപ്പോൾ കുട്ടികളിൽ കൗതുകവും ആവേശവുമുണർത്തി.

പ്രധാന അധ്യാപിക വിജയകുമാരി കെ കെ, ജയലളിത പി കെ, ബീന ബി എന്നിവർ സംസാരിച്ചു.

No comments