Breaking News

സംസ്ഥാന മിനി, സബ്-ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 13,14 തീയതികളിൽ കുണ്ടംകുഴിയിൽ സംഘാടകസമിതി രൂപീകരിച്ചു


കാസർകോട്:   ജില്ലാ വടംവലി അസ്സോസിയേഷനും  ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ കുണ്ടംകുഴിയും സംയുക്തമായി ആതിഥ്യമരുളുന്ന  സംസ്ഥാന മിനി, സബ്-ജുനിയർ വടംവലി ചാമ്പ്യൻഷിപ്പ് ആഗസ്ത് 13, 14 തിയ്യതികളിലായി കുണ്ടംകുഴി ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ  ഗ്രൗണ്ടിൽ നടക്കും. മൽസരം വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം

നടന്നു.  ജില്ലാ പഞ്ചായത്ത് അംഗം ബി എച്ച് ഷംന ഉദ്ഘാടനം ചെയ്തു. ബേഡകം പഞ്ചായത്ത് പ്രസിഡൻ്റ്  എം ധന്യ അധ്യക്ഷനായി. 

വടംവലി അസോസിയേഷൻ  സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.പി.രഘുനാഥ് മുഖ്യാത്ഥിയായി. മിനി,സബ്-ജുനിയർ (അണ്ടർ 13, 15) ആൺ- പെൺ  വിഭാഗങ്ങൾക്കും,  17- മത് സബ്- ജൂനിയർ ( അണ്ടർ  17) ആൺ- പെൺ - മിക്സഡ് വിഭാഗങ്ങളാണ് മൽസരം നടക്കുക .

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 1000 ഓളം  കായിക താരങ്ങൾ രണ്ടു ദിവസങ്ങളായി നടക്കുന്ന മൽസരത്തിൽ പങ്കെടുക്കും. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം, വടംവലി അസോസിയേഷൻ

സംസ്ഥാന ജോയിൻ്റ്  സെക്രട്ടറി പ്രവീൺ മാത്യു,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയംഗം ടി. വരദരാജ്,പി കെ.ഗോപാലൻ , ഇബ്രാഹിം ബാല നടുക്കം, കെ.ടി . നായർ ,സി കെ.വിജയൻ, ശ്രീധരൻ അഞ്ചാം വയൽ  ,കെ. അശോകൻ മാസ്റ്റർ, ജില്ലാ പ്രസിഡൻ്റ് കെ.പി.അരവിന്ദാക്ഷൻ,ജില്ലാ സെക്രട്ടറി ഹിറ്റ്ലർ എ.ജോർജ്, ജോയിൻ്റ് സെക്രട്ടറി  എം സുനിൽ ,എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കോട്ടപ്പാറ ,അംബുജാക്ഷൻ ആലാമിപ്പളളി തുടങ്ങിയവർ സംസാരിച്ചു. എച്ച് എം  ഇൻചാർജ്  പി.  ഹാഷിം മാസ്റ്റർ സ്വാഗതവും പ്രശാന്ത് മാസ്റ്റർ നന്ദി പറഞ്ഞു. സംഘാടക സമിതി  ഭാരവാഹികളായി എം ധന്യ (ചെയർമാൻ) കെ. രക്താകരൻ (ജനറൽ കൺവീനർ ) ആറ് സബ്ബ് കമ്മറ്റികളും രൂപീകരിച്ചു.

No comments