Breaking News

രാജപുരം ഓട്ടമല പ്രദേശത്ത് കാലവർഷകെടുതിക്കൊപ്പം ദുരിതംകൂട്ടാൻ കാട്ടാനകളും



രാജപുരം : ഓട്ടമല പ്രദേശത്ത് വീണ്ടും കാട്ടാനകളിറങ്ങി. തെങ്ങും കവുങ്ങും വാഴയും റബറും കൂട്ടത്തോടെ പിഴുതെറിഞ്ഞു. കനത്ത മഴയിൽ വിറങ്ങലിച്ചു കഴിയുന്ന ഓട്ടമല പ്രദേശത്താണ്‌ കാട്ടാനകൂട്ടം കൃഷിയും നശിപ്പിച്ചത്. കെ രാധകൃഷ്ണ്ഡ, ഗോപാലകൃഷ്ണൻ നായർ, രാമചന്ദ്രകൈമ എന്നിവരുടെ കൃഷിയാണ്‌ നശിപ്പിച്ചത്‌.
കഴിഞ്ഞ രണ്ട്‌ ദിവസമായി ആനശല്യം രൂക്ഷമാണ്‌. എല്ലാ വർഷവും മഴ തുടങ്ങുന്നതോടെ ഉൾവനങ്ങളിൽനിന്നും ജനവാസകേന്ദ്രത്തിലെത്തുന്ന ആന വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കൂട്ടത്തോടെയെത്തുന്ന ആനകൾ ഇവിടെ താമസിക്കുന്ന വീട്ടുമുറ്റത്തുവരെ എത്തുന്നു. കണ്ണിൽ കണ്ടതല്ലാം തർത്ത് എറിയുകയാണ്. ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും പേടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യമെല്ലാം കാട്ടാനകൾ വിരണ്ട് ഓടുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ ആനക്ക് കാട്ടിൽ ആവശ്യത്തിന് ഭക്ഷണം കിട്ടാതെ വരുന്നതോടെ പല വിധത്തിൽ ഓടിക്കാൻ ശ്രമിച്ചാലും ഗ്രാമപ്രദേശത്ത് ചുറ്റിക്കറങ്ങുന്നു. കമ്പി വേലികളും സോളാർ വേലികളും തകർത്താണ് ആന നാട്ടിലെത്തുന്നത്. പലപ്പോഴും മനുഷ്യജീവനുതന്നെ ഭീഷണിയാണ്‌.



No comments