Breaking News

മലവെള്ളപാച്ചിലിൽ തൊഴിൽ സാമഗ്രികൾ നഷ്ടപ്പെട്ട മാലോത്തെ പിയെം മൂസയുടെ സ്ഥാപനം മന്ത്രി സന്ദർശിച്ചു


മാലോം: ബളാല്‍ ചുള്ളിയിലുണ്ടായ ഉരുള്‍ പൊട്ടലിൻ്റെ ഭലമായി ചൈത്ര വാഹിനി പുഴയിൽ വെള്ളം കുത്തിയൊലിച്ചതിനൊപ്പം മാലോത്തെ പീയം മൂസയുടെ ലൈറ്റ് ആൻ്റ് സൗണ്ട് കാറ്ററിംഗ് യൂണിറ്റ് സ്ഥാപനത്തിലെ പകുതിയിലേറെ സാധന സാമഗ്രികൾ ഒലിച്ചുപോയിരുന്നു. ഏകദേശം പത്ത് ലക്ഷം രൂപയിലേറെ നഷ്ടമാണ് ഉണ്ടായത്. തൊഴിൽ സാമഗ്രികൾ നഷ്ടപ്പെട്ട് ദുരിതത്തിലായ പീയെം മൂസയുടെ മാലോം കോലുങ്കാലിലെ സ്ഥാപനം മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിച്ചു. നാശനഷ്ടത്തിൻ്റെ കണക്കുകൾ നിജപ്പെടുത്തി വില്ലേജ് അധികാരികൾക്ക് മുന്നിൽ അപേക്ഷ സമർപ്പിക്കാൻ മന്ത്രി മൂസയോട് നിർദ്ദേശിച്ചു.

No comments