Breaking News

നീലേശ്വരം മരക്കാപ്പ്‌ കടപ്പുറത്ത് ഞണ്ട് ചാകര



നീലേശ്വരം : മരക്കാപ്പ് കടപ്പുറത്ത് കഴിഞ്ഞ രണ്ടുദിവസമായി ചാകരയാണ്. ചാകരയെന്ന് കേൾക്കുമ്പോൾ മീൻചാകര എന്ന് തെറ്റിദ്ധരിക്കേണ്ട. നീല നിറത്തിലുള്ള ഞണ്ടുകളുടെയും പുറന്തോടിന്റെ മധ്യഭാഗത്ത് വലിയ മൂന്ന് പൊട്ടുകളുള്ള മുപ്പൊട്ടൻ ഞണ്ടുകളുടെയും ചാകരയാണിവിടെ. ഞണ്ട് ചാകര എന്നുകേട്ട് ധാരാളം പേരാണ് ഞണ്ടിനെ പിടിക്കാനും വാങ്ങാനുമായി മരക്കാപ്പ് കടപ്പുറത്തേക്കെത്തിയത്.


കരയിൽനിന്ന് ഏറെ അകലെയല്ലാതെ പാറക്കൂട്ടങ്ങൾക്കടുത്താണ് കൂടുതൽ ഞണ്ടുകളെ കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വലയുമായി ഇറങ്ങിയവർക്ക് വലിയ ഞണ്ടുകളെയാണ് ലഭിച്ചത്. സാധാരണമായി ഞണ്ടുകൾ കൂട്ടത്തോടെ കരയിലേക്ക് കയറിവരുന്നത് അപൂർവമാണ്. വരുംദിവസങ്ങളിൽ കരയോടുചേർന്ന് കുറേക്കൂടി ഞണ്ടുകൾ കൂട്ടത്തോടെ കിട്ടാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. പ്രാദേശികമായി നീലഞണ്ട് എന്നറിയപ്പെടുന്ന ബ്ലൂക്രാബിം മുപ്പൊട്ടൻ എന്നറിയപ്പെടുന്ന ത്രീ പോയിന്റ് ക്രാബുകളുമാണ് ഈ സീസണിൽ മരക്കാപ്പ് കടപ്പുറത്ത് ചാകരയായത്

No comments