Breaking News

കനകപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ വിനോജ് മാത്യു അനുസ്മരണ സമ്മേളനം നടത്തി

പരപ്പ: കനകപ്പള്ളി പൗര സമിതിയുടെ നേതൃത്വത്തിൽ അന്തരിച്ച പൊതുപ്രവർത്തകനും മികച്ച സംഘാടകനുമായിരുന്ന വിനോജ് മാത്യുവിന്റെ അനുസ്മരണ ചടങ്ങ് വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളുടെയും പൗര പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ കനകപ്പള്ളിയിൽ നടത്തി. ബളാൽ പഞ്ചായത്ത് വൈസ്പ്രസിസന്റ് എം.രാധാമണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ ബളാൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.പി ജോസഫ്,  ഒന്നാം വാർഡ് മെമ്പർ ജോസഫ് വർക്കി, സി പി എം ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ, പ്രിൻസ് പ്ലാക്കൻ (കേരള കോൺഗ്രസ്സ്) ,പ്രമോദ് വർണ്ണം (ബി.ജെ.പി) പുഷ്പ രാജൻ (നേതാജി ആട്‌സ് ആന്റ് സ്പോട് ക്ലബ്ബ് പരപ്പ ) സി.പി.എം ലോക്കൽ കമ്മറ്റിയംഗം ടി.മോഹനൻ, പ്രസീദ് ഇ വി. (വ്യാപാരി വ്യവസായി പ്രധിനിധി), ഏ.കെ തമ്പാൻ (ഐ.എൻ.ടി.യു.സി ബളാൽ മണ്ഡലം പ്രസിഡന്റ്) സിബി ച്ചൻ പുളിങ്കാല, ഷൈജൻ ചാക്കോ, മുസ്ലിം ലീഗ് പ്രധിനിധി ജനാബ് ഇസഹാഖ്, നെൽസൺ എം.പി, തോമസ് കറ്റോട്ട് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കെ എം ലൂയീസ് സ്വാഗവും ഡെന്നീസ് ജോസഫ് നന്ദിയും പറഞ്ഞു. 

No comments