Breaking News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗീകപീഡനത്തിനിരയാക്കിയ കെട്ടിടനിർമ്മാണ കരാറുകാരനെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു




ചിറ്റാരിക്കാൽ: പ്രായപൂർ ത്തിയാവാത്ത പെൺകുട്ടിയെ ലൈംഗീകപീഡനത്തിനിരയാ ക്കിയ കെട്ടിടനിർമ്മാണ കരാ റുകാരനായ ബംഗാൾ സ്വദേശിയെ ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും അറസ്റ്റുചെയ്തു.

വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ചർമദുരാപൂരിലെ യൂസഫലിയുടെ മകൻ ഇഞ്ചാമാ മുൾഹഖ്(27)നെയാണ് ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വീട് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത ഹഖ് വീട്ടുടമസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാവാത്ത മകളെ പലപ്രാവശ്യം ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെൺകുട്ടിയുടെ വീട്ടിൽ വെച്ചും മറ്റ് പലയിടത്തും വെച്ചും ഇയാൾ കുട്ടിയെ പീഡനത്തി നിരയാക്കിയതായി പോലീസ് പറഞ്ഞു. മലയോരത്തെ വാടക ക്വാർട്ടേഴ്സുകളിൽ താമസിച്ച് വിവിധ സ്ഥലങ്ങളിൽ ഇയാൾ വീട് നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ മറ്റ് സ്ഥലങ്ങളിലും പീഡനം നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

No comments