Breaking News

ഈസ്റ്റ് എളേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന്ക്ഷാമം രൂക്ഷം


ചിറ്റാരിക്കാൽ: www.malayoramflash.com നൂറുകണക്കിന് രോഗികൾ എത്തുന്ന ഈസ്റ്റ് എളേരി പഞ്ചായത്ത് ചിറ്റാരിക്കാലിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റോക്കില്ലാത്ത മരുന്നുകളുടെ നീണ്ട ലിസ്റ്റാണ് രോഗികളെ കാത്തിരിക്കുന്നത്. പ്രായമായവർ ഉൾപ്പെടെ കൊളസ്ട്രോളിനും ഷുഗറിനും, പ്രഷറിനും കഴിക്കുന്ന മരുന്നുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഡോക്ടർമാർ കുറിക്കുന്ന പല മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണുള്ളത്. ചോദിക്കുമ്പോൾ ഉടനെ എത്തും എന്ന് മറുപടി മാത്രം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന പട്ടികവർഗ കുടുംബങ്ങളിൽ നിന്നടക്കമുള്ള സാധാരണ രോഗികൾക്ക് വലിയ പ്രയാസമാണ് നേരിടുന്നത്.

ആഴ്ചകളായി തുടരുന്ന ഈ മരുന്ന് ക്ഷാമത്തിന്  ഇതുവരെ പൂർണ്ണമായും പരിഹാരം കണ്ടെത്തിയിട്ടില്ല. ആർദ്ര കേരളം പുരസ്ക്കാരമടക്കം ആരോഗ്യ വകുപ്പിൻ്റെ ഒട്ടേറെ ബഹുമതികൾ നേടിയ ആതുരാലത്തിനാണ് ഈ ദുർഗതി. പഞ്ചായത്ത് അധികൃതരും ജില്ലാ മെഡിക്കൽ ഓഫീസറും മരുന്ന് ക്ഷാമം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments