Breaking News

കാഞ്ഞങ്ങാട് സൗത്തിൽ മയക്കുമരുന്നുമായി 
3പേർ പിടിയിൽ




കാഞ്ഞങ്ങാട് :ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിൽ ഹൊസ്ദുർ​ഗ് പൊലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.
പടന്നക്കാട് സ്വദേശികളായ തഹ്സീം ഇസ്മയിൽ (33), സഹോദരൻ തമീം ഇസ്മയിൽ(31), കുറുന്തൂരിലെ റാഷിദ് (30) എന്നിവരെയാണ് ഒറിക്സ് റസ്റ്റോറന്റിന് സമീപത്തെ റോഡിൽനിന്ന് വാഹന പരിശോധനയ്ക്കിടെ എസ്ഐ സതീശനും സംഘവും പിടിച്ചത്‌. ബം​ഗളൂരുവിൽനിന്ന് സ്ഥിരമായി എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘം സഞ്ചരിച്ച കറുത്ത കാറിൽനിന്ന് 1.78 ​ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പ്രതികൾക്ക് കത്തിക്കുത്ത് ഉൾപ്പെടെയുള്ള കേസുകൾ നേരത്തെയുണ്ട്.


No comments