Breaking News

കേരള കോൺഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു കുര്യാക്കോസ് പ്ലാപ്പറമ്പനെ ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുത്തു


കാഞ്ഞങ്ങാട്: കേരള കോൺഗ്രസ് എം കാസർകോട് ജില്ലാ പ്രതിനിധി സമ്മേളനവും, തെരഞ്ഞെടുപ്പും പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. ബഫർസോൺ വിഷയത്തിൽ കേരളത്തിലെ കർഷകർക്കൊപ്പം നിൽക്കുമെന്നും ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. നാളെ ഡൽഹിയിൽ നടക്കുന്ന എം ഫോർ കമ്മിറ്റിയിൽ, ചർച്ചയിൽ ഈ വിഷയം കേരള കോൺഗ്രസ് എംപിമാരും, മന്ത്രിയും ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.. ഗ്രൗണ്ട്  ക്ലിയറൻസ് സർവേയിൽ   വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ, റവന്യൂ ഉദ്യോഗസ്ഥരും, കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ മുഹമ്മദ് ഇഖ്ബാൽ, ജോസ് ടോം, ജില്ലാ നിരീക്ഷകനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം സജി കുറ്റ്യാനീ മറ്റം, കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപറമ്പിൽ അധ്യക്ഷനായിരുന്നു.


 കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ആയി വീണ്ടും കുര്യാക്കോസ് പ്ലാപ്പറമ്പിലിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഡാനിയൽ ഡിസൂസ., ട്രഷറർ ജോസ് ജോസഫ് കയത്തിൻകര, ജില്ലാ സെക്രട്ടറിമാരായി,  ബിജു തൂളിശ്ശേരി, ഷിനോജ് ചാക്കോ,അഡ്വക്കേറ്റ് സുധീർ, ഓഫീസ് ചാർജ് സെക്രട്ടറിയായി ചാക്കോ തെന്നിപ്ലാക്കലിനെയും, സംസ്ഥാന സമിതി അംഗങ്ങളായി, ജേക്കബ് കാനാട്ട്, യേശുപ്രസാദ് ഡിസൂസ,മാത്യു കാഞ്ഞിരത്തിങ്കൽ,, ജെയിംസ് മാരൂർ,മായാ സജി,രാജേഷ് സി ർ, എന്നിവരെയും, ഐടി കോർഡിനേറ്ററായി അഭിലാഷ് മാത്യുവിനെയും തിരഞ്ഞെടുത്തു.

No comments