Breaking News

'പച്ചതേങ്ങ സംഭരണത്തിലെ അപാകതകൾ പരിഹരിച്ച് എല്ലാ പഞ്ചായത്തിലും തേങ്ങ സംഭരണം ആരംഭിക്കണം': കേരള കർഷക സംഘം കരിന്തളം വെസ്റ്റ് വില്ലേജ് സമ്മേളനം


കരിന്തളം: പച്ച തേങ്ങ സംഭരണത്തിലെ അപാകതകൾ പരിഹരിച്ച എല്ലാ പഞ്ചായത്തിലും തേങ്ങ സംഭരണം ആരംഭിക്കണമെന്ന് കേരള കർഷക സംഘം കരിന്തളം വെസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കമ്മറ്റി അംഗം സി. പ്രഭാകരൻ ഉത്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ്‌ വി. കുമാരൻ  അദ്ധ്യക്ഷനായി. എൻ.കെ ഭാസ്കരൻ സ്വാഗതവും പറഞ്ഞു. ഇ. പ്രസീധരൻ പ്രവർത്തന റിപ്പോർട്ടും, ടി. സുരേശൻ രക്തസാക്ഷി പ്രമേയവും, കെ.രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ കമ്മറ്റി പ്രസിഡന്റ്‌ കെ ലക്ഷ്മണൻ, എൻ.ടി ശ്യാമള എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.  ഭാരവാഹികളയി ടി. സുരേശൻ പ്രസിഡന്റ്‌, ഇ. പ്രസീധരൻ സെക്രട്ടറി, ഷിജോ ജോസ് ട്രഷറർ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

No comments