Breaking News

മലയോരത്ത് മൃഗഡോക്ടർമാരുടെ മുഴുവൻ സമയ സേവനമില്ല വളർത്തുമൃഗങ്ങൾക്ക് ചത്തൊടുങ്ങാൻ വിധി കണ്ണീരോടെ കർഷകർ..


ബിരിക്കുളം: www.malayoramflash.com മൃഗ ഡോക്ടർമാരുടെ കൃത്യസമയത്തുള്ള സേവനം ലഭിക്കാത്തതിനാൽ മലയോര മേഖലയിൽ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന വളർത്തു മൃഗങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. പല കർഷകരും പലിശക്ക് പണം വാങ്ങിയും ലോൺ എടുത്തുമാണ് വളർത്തുമൃഗങ്ങളെ വാങ്ങി  ഉപജീവനത്തിനായി പോറ്റി വളർത്തുന്നത്. അതിൽ പലതും അസുഖം പിടിപെട്ടു കിടപ്പിലാക്കുമ്പോൾ അത്യാവശ്യമായി മൃഗാശുപത്രിയിൽ ബന്ധപ്പെടുമ്പോൾ തന്നെ ജീവനക്കാരില്ല, ഡോക്ടർ ഇല്ല എന്ന് പറഞ്ഞു കൈമലർത്തുന്ന സ്ഥിതിയാണുള്ളത്. ഇത്‌ കാരണം മൃഗങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതോടൊപ്പം വൻ സാമ്പത്തിക നഷ്ട്ടമാണ് ഓരോ കർഷകർക്കും ഉണ്ടാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രസവമെടുക്കാൻ ഡോക്ടറെ കിട്ടാത്തതിനാൽ ബിരിക്കുളത്തെ മിനിയുടെ പശു പ്രസവിച്ച ഉടനെ ചത്തത്. കൊട്ടമടലിലെ സ്ക്കറിയയുടെ ഒരു വയസുള്ള പശുക്കിടാവും കൃത്യമായ ചികിത്സ കിട്ടാതെ ചത്തിരുന്നു. 

ബിരിക്കുളം, പെരിയങ്ങാനം, കാലിച്ചാമരം തുടങ്ങി ഏഴോളം ക്ഷീരകർഷക സംഘങ്ങളിലായി 1500ലധികം ക്ഷീരകർഷകരാണ് അത്യാവശ്യ സമയങ്ങളിൽ മൃഗ ഡോക്ടർമാരുടെ സേവനം കിട്ടാതെ നട്ടം തിരിയുന്നത്.

രോഗം പിടിപെട്ട മൃഗങ്ങളെ രക്ഷിക്കാൻ ആശുപത്രികളിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനവും, ആവശ്യമായ മരുന്നും, ജീവനക്കാരെയും ലഭ്യമാക്കണമെന്ന് മലയോര കർഷക കൂട്ടായ്മയായ 'മണ്ണിന്റെ കാവലാൾ' കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതിനു മുൻപും  കർഷകർക്ക് വേണ്ടി ശബ്ദമുയർത്തി പല അവകാശങ്ങളും നേടി എടുക്കുന്നതിൽ മുൻപന്തിയിൽ സജീവമായ നിൽക്കുന്ന മലയോരത്തെ കർഷക കൂട്ടായ്മ ആണ് 'മണ്ണിന്റെ കാവലാൾ'.news desk malayoram flash online

No comments