Breaking News

ഓണം സ്പെഷ്യൽ ഡ്രൈവ് നീലേശ്വരം തുരുത്തിയിൽ മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി


നീലേശ്വരം: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടന്ന ലഹരിവേട്ടയിൽ  തുരുത്തി കൈതക്കാട്  വച്ച് 0.4 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കൈവശം വച്ച കേസിൽ ശശി പി. പി  എന്നയാളെ നീലേശ്വരം എക്സൈസ് ഇൻസ്‌പെക്ടർ കലേശൻ കെ ആറും സംഘവും  ചേർന്ന് അറസ്റ്റ് ചെയ്ത് തൊണ്ടി മുതൽ കസ്റ്റഡിയിൽ എടുത്ത്  കേസ് എടുത്തു. ഇയാൾക്കെതിരെ പോലീസ് -എക്‌സൈസ് ഓഫീസുകളിലായി 11 ഓളം കേസുകൾ നിലവിലുണ്ട്. ഒരാഴ്ച മുൻപാണ് പ്രതി ജയിലിൽ നിന്നും ഇറങ്ങിയത്. പ്രതിയെ ഇന്ന് ഹോസ്ദുർഗ് കോടതി മുൻപാകെ  ഹാജരാക്കും സംഘത്തിൽ പ്രിവേന്റീവ് ഓഫിസർമാരായ അനീഷ് കുമാർ എം, ജെയിംസ് എബ്രഹാം കുറിയോ സിവിൽ എക്സൈസ് ഓഫിസർമാരായ പ്രസാദ് എം എം, സി സന്തോഷ്‌കുമാർ ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

No comments