Breaking News

ഓണം അവധി പ്രഖ്യാപിച്ചു; ശനിയാഴ്ച്ച പ്രവൃത്തി ദിവസം


സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കുള്ള ഓണം അവധി തിയ്യതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ഇത്തവണത്തെ ഓണം അവധി. ഓഗസ്റ്റ് 24 മുതല്‍ ഓണപ്പരീക്ഷകള്‍ ആരംഭിക്കും. അതേസമയം ആഗസ്ത് 20-ന് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഴയുടെ സാഹചര്യത്തില്‍ അവധികളുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ബാക്കിയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നാളെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.


No comments