Breaking News

ചേറു കണ്ടത്തിൽ നിറഞ്ഞാടി യുവത ഡിവൈഎഫ്‌ഐ രാജപുരം വണ്ണാത്തിക്കാനത്ത് സംഘടിപ്പിച്ച 'മഴപൊലിമ' നാടിൻ്റെ ഉത്സവമായി മാറി


രാജപുരം: ആവേശതിരയിളക്കി യുവജനങ്ങള്‍ നെല്‍വയലില്‍ തിമിര്‍ത്താടി. പഴയ ഓര്‍മ്മകള്‍ അയവിറക്കി നാട്ടിപ്പാട്ടിന്റെ ആരവത്തില്‍ വണ്ണാത്തിക്കാനം വയല്‍ വീണ്ടും ഒരു നാട്ടിമഹോൽസവത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നപ്പോള്‍ പഴയ തലമുറ പോയകാല ഒര്‍മ്മകള്‍ വീണ്ടെടുത്തു ആവേശത്തോടെ നീട്ടി പാടി ആ പഴയ നാട്ടിപാട്ട്.  അന്യം നിന്നു പോകുന്ന കൃഷി ഭൂമി തിരിച്ചു പിടിക്കുന്നതോടൊപ്പം പുതിയ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ   ഡിവൈഎഫ്‌ഐ രാജപുരം മേഖല കമ്മിറ്റിയാണ് വണ്ണാത്തിക്കാനം വയലില്‍ മഴപൊലിമ സംഘടിപ്പിച്ചു നാടിന്റെ ശ്രദ്ധപിടിച്ചു പറ്റിയത്. പരിപാടിയുടെ ഭാഗമായി വടംവലി ഉള്‍പ്പെടെയുള്ള വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ഷാലുമാത്യു ഉദ്ഘാടനം ചെയ്തു. സംഘടാക സമിതി ചെയര്‍മാന്‍ കെ വിനോദ് അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍മാരായ മിനിഫിലിപ്പ്, സണ്ണി അബ്രാഹം, ജോസ് പുതുശ്ശേരിക്കാലായില്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സി ആര്‍ അനൂപ്, പ്രസിഡന്റ് വി പി വിഷ്ണു, കെ ജനാര്‍ദ്ദനന്‍, ഇ രാജി, ഇ ആര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി കെ ജെ ഷൈജിന്‍ സ്വാഗതവും, മേഖല പ്രസിഡന്റ് രതീഷ് ഒരള നന്ദിയും   പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനം സിപിഐ എം ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

No comments