Breaking News

തെക്കൻ ജില്ലകളിൽ കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി വൈകിയോടുന്ന ട്രെയിനുകൾ


കൊച്ചി: എറണാകുളത്ത് പെയ്ത കനത്ത മഴയിൽ താളം തെറ്റിയ കേരളത്തിലെ റെയിൽവേ ഗതാഗതം ഇപ്പോഴും ട്രാക്കിൽ കേറിയില്ല. ഇന്ന് (31.08.22) രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.


വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്


1. ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും


2. നാഗർകോവിൽ നിന്നും 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ്  3.00 മണിക്ക് (ഒരു മണിക്കൂർ വൈകി) പുറപ്പെടും.


3. ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ്  ഉച്ചക്ക് 12.45ന് (6 മണിക്കൂർ 10 മിനിറ്റ് വൈകി) കൊച്ചുവേളിയിൽ നിന്നും പുറപ്പെടും.


4. ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് 11.15 ന് (2 മണിക്കൂർ 45മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെടും.


അതേസമയം, നഗരത്തിലെ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടതോടെ കൊച്ചി മെട്രോയിൽ യാത്രക്കാർ കൂടി. ഇന്നലെ 96,916 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. സാധാരണ ദിവസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധന കാൽലക്ഷത്തിലധികം. ഇന്നലെ രാവിലെ പത്തര വരെ കനത്ത മഴയാണ് കൊച്ചിയിൽ പെയ്തത്. വെള്ളക്കെട്ടിൽ നഗരത്തിൽ ഗതാഗത തടസപ്പെട്ടതോടെ ഓഫീസ് സമയത്തും നിരവധി പേർ മെട്രോയെ ആശ്രയിച്ചു.

No comments