Breaking News

വെള്ളരിക്കുണ്ട് യൂണിറ്റ് പരിധിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ അനുമോദിച്ചു


വെള്ളരിക്കുണ്ട്: ഡിവൈഎഫ്ഐ വെള്ളരിക്കുണ്ട് യൂണിറ്റ് പരിധിയിലെ  എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ബാലസംഘം പ്രവർത്തകരായ അഭിരാം സുമേഷ്, കീർത്തന രാജു, അനീസ ബഷീർ, സിനാൻ,ജസീന ജോസ്,രമ്യ മാധവൻ, അഭിനവ് വിഎസ്, എന്നീ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു, ട്വിൻസ് തങ്കച്ചൻ അധ്യക്ഷനായി, സുകേഷ് വിഎസ് സ്വാഗതം പറഞ്ഞു, ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ പ്ലാച്ചിക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു, മേഖലാ കമ്മിറ്റി അംഗം അജിത് രാമചന്ദ്രൻ, അരീക്കോടൻ ബഷീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.












No comments