Breaking News

ബളാൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം ആചരിച്ചു

 



കൊന്നക്കാട് :യൂത്ത് കോൺഗ്രസ്‌ ബാളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊന്നക്കാട് ടൗണിൽ ക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിബിൻ അഗസ്റ്റിൻ പാതക ഉയർത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ നേതൃത്വത്തിൽ നേടിയെടുത്ത സ്വാതന്ത്ര്യ സമര ചരിത്രം പുതിയ തലമുറയ്ക്ക് അവകാശ സമര പോരാട്ടങ്ങളിൽ കൂടുതൽ കരുത്ത് പകരുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ലിബിൻ ആലപ്പാട്ട്, മണ്ഡലം സെക്രട്ടറി മാരായ സനോജ് കനകപ്പള്ളി, അമൽ പാരത്താൽ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ആൽബിൻ മുളന്താനo, ജീസൻ ചെല്ലo കൊട്ട്, വിൻസെന്റ് കുന്നോല, ഡാർലിൻ ജോർജ് കടവൻ, രതീഷ് ഒന്നാമൻ, വില്ല്യoസ്‌, ജോസഫ്, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെയിൻ തോക്കാനാട്ട്, ബിൻസി ജെയിൻ, മോൻസി ജോയ്, വിഷ്ണു, വിബിൻ ആവള്ളിൽ എന്നിവർ സംസാരിച്ചു.

No comments