Breaking News

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എളേരി ഏരിയ സമ്മേളനത്തിന് കൊന്നക്കാട് തുടക്കമായി

കൊന്നക്കാട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എളേരി ഏരിയ സമ്മേളനത്തിന് കൊന്നക്കാട് തുടക്കമായി വിവിധ വില്ലേജുകളിൽ നിന്നും  160 പ്രതിനിധികൾ പങ്കെടുക്കുന്നു.

സംഘടക സമിതി ചെയർമാൻ ടി.പി തമ്പാൻ സ്വാഗതം പറഞ്ഞു, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എളേരി ഏരിയ പ്രസിഡന്റ് പ്രസീത രാജന്റെ അധ്യക്ഷതയിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഏരിയ സമ്മേളനം  കാസർഗോഡ് ജില്ലാ പ്രസിഡന്റ് പി.സി സുബൈദ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച്ച വൈകുന്നേരം ആയിരങ്ങൾ പങ്കെടുക്കുന്ന പ്രകടനവും പൊതു സമ്മേളനവും നടക്കും, വർഷങ്ങളായി മലയോരത്തു ഡോക്ടർ സേവനമനുഷ്ടിക്കുന്ന ഡോ.വിലാസിനിയെ സമ്മേളനത്തിൽ ആദരിച്ചു. 

No comments