Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ഉദ്ഘാടനം ചെയ്തു


അട്ടേങ്ങാനം: കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേന  ഹരിത മിത്രം സ്മാർട്ട്‌ ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രീജ ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ അധ്യക്ഷൻ ആയി. സി.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു സി സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, ചെയർപേഴ്സന്മാരായ ശൈലജ കെ, ജയശ്രീ കെ എൻ, അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹരിത കർമ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം ക്യു ആർ കോഡ് എൻറോൾ മെന്റും സർവ്വേയും ആരംഭിച്ചു.

No comments