Breaking News

തൊഴിലുറപ്പ് പദ്ധതിയിലെ കരി നിയമങ്ങൾക്കെതിരെ ബളാൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ 19ന്


വെള്ളരിക്കുണ്ട് : ദേശീയ ഗ്രാമീണ തൊഴിലുറപ്ല് പദ്ധതിയെ അട്ടി മറിക്കുന്ന കേന്ദ്ര സർക്കാറിന്റെ കരി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഈമാസം 19 ന് ബളാൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ വെള്ളരിക്കുണ്ട് സബ്ബ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തും.

യു.ഡി.എഫ്,  എൽ.ഡി. എഫ് യൂണിയനുകൾ സംയുക്തമായിട്ടാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. രാവിലെ പത്തു മണിക്ക് പുതിയബസ്റ്റാന്റ് പരിസരത്ത്‌ നിന്നും തൊഴിലുറപ്പ് തൊഴിലാളികൾ പ്രകടനമായിട്ടാണ് ടൗണിലെ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ എത്തുക.

1500 ഓളം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രതിഷേധ സമരം കേരളഗ്രാമപഞ്ചായത്ത്‌ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്യും.

സി. പി. എം. ബളാൽ ലോക്കൽ സെക്രട്ടറി കെ. സി.സാബു അധ്യക്ഷത വഹിക്കും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും

No comments