Breaking News

എം.ഡി.എം.എ യുമായി തലശ്ശേരി, ബേക്കൽ സ്വദേശികൾ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ പിടിയിൽ


 കാസറഗോഡ്: ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ.പി.എസിന്റെ നേതൃത്വത്തിൽ ജില്ലയിൽ  നടപ്പിലാക്കി വരുന്ന" ക്ളീൻ കാസറഗോഡ് പദ്ധതിയുടെ  ഭാഗമായി മയക്കുമരുന്നു വേട്ടയും ലഹരി വിരുദ്ധ ബോധവൽക്കരണ നീക്കങ്ങളും അതിശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്.  ഇതിന്റെ ഭാഗമായി ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ   നിരന്തരമായ   പരിശോധനയും പോലീസ് നിരീക്ഷണവും നടന്നു വരുന്നതിനിടെ കാഞ്ഞങ്ങാട് ഇട്ടമ്മൽ സ്വദേശിയും സുഹൃത്തുക്കളും MDMA  ഉപയോഗിക്കുന്നതായും വിൽപന നടത്തുന്നതായും കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ DYSP  പി.ബാലകൃഷ്ണൻ നായർ,  

ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ ഷൈൻ കെ.പി , ഹൊസ്ദുർഗ് എസ് ഐ രാജീവൻ കെ എന്നിവരുടെ  നേതൃത്വത്തിൽ ഇട്ടമ്മൽ സ്വദേശി  താമസിച്ചു വരുന്ന ഇട്ടമ്മലിൽ ഉള്ള വീട്  പരിശോധിച്ചതിൽ മാരക മയക്കുമരുന്നായ MDMA (1.18 grm) കണ്ടെടുത്തു. പരിശോധനാ വേളയിൽ ഒന്നാം പ്രതിയായ ഇട്ടമ്മൽ അൽത്താഫ്  എന്നയാൾ വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു രണ്ടാം പ്രതി തലശേരിയിലെ മുഹമ്മദ് നിഹാൽ, മൂന്നാംപ്രതി ബേക്കൽ സ്വദേശി മുഹമ്മദ് മുഹ്‌സിൻ എന്നിവരെ  ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലീന , രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, നികേഷ് എന്നിവരും പോലീസ് സങ്കത്തിലുണ്ടായിരുന്നു വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് മാരക മയക്കുമരുന്നുകൾ വിതരണം നടത്തുന്നവർക്കെതിരെ സംസ്ഥാന പോലീസും ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.

No comments