Breaking News

കുട്ടികളുടെ കലയും കരവിരുതും ആസ്വദിക്കാം അമ്പലത്തറയിൽ ഐറിസ് ആർട്ട് സെൻ്ററിൽ അമ്പതോളം കുട്ടികളുടെ ചിത്ര-ശിൽപ പ്രദർശനം തുടങ്ങി


അമ്പലത്തറ: ഐറിസ് ആർട്ട് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ അൻപതോളം കുട്ടികളുടെ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ക്രാഫ്റ്റ് വർക്കുകളുടെയും പ്രദർശനം അമ്പലത്തറയിൽ തുടങ്ങി.  ചിത്രകാരിയും എഴുത്തുകാരിയുമായ  പി.കെ ഭാഗ്യലക്ഷ്മി പ്രദർശനം ഉദ്ഘാടനം ചെയ്തു. കാസറഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താൻ പ്രദർശനം സന്ദർശിച്ചു.

പാളപ്ലേറ്റുകളിൽ അക്രിലിക് ഉപയോഗിച്ചു വരച്ച അമ്പത് ഡ്രോയിംഗുകൾ, മനോഹരമായി ഡിസൈൻ ചെയ്ത പേപ്പർ ബാഗുകൾ, കുപ്പികളിലും കല്ലുകളിലും ചെയ്ത ക്രാഫ്റ്റ് വർക്കുകൾ, അക്രിലിക്, വാട്ടർ കളർ, തുടങ്ങിയ മീഡിയങ്ങളിൽ ചെയ്ത പെയിൻ്റിംഗുകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നു.

അംബികാസുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ എന്ന കഥയ്ക്കു വേണ്ടി അകാലത്തിൽ പൊലിഞ്ഞ ബാല ചിത്രകാരൻ ആദിത്യൻ വരച്ച വാട്ടർ കളർ ചിത്രം പ്രദർശനത്തിലെ മികവുറ്റ രചനകളിൽ ഒന്നാണ്. നിരവധി ആളുകൾ പ്രദർശനം കണ്ട് ആസ്വദിക്കുവാൻ  ഗാലറിയിൽ എത്തുന്നുണ്ട്. പ്രദർശനം രണ്ടാഴ്ചയോളം നീണ്ടു നിൽക്കും




No comments