Breaking News

നിർത്തിയിട്ട ബൈക്കുകൾ കുത്തി പൊളിച്ച് ആക്രി കടയിൽ വിറ്റു നീലേശ്വരം സ്വദേശിയായ മോഷ്ടാവ് അറസ്റ്റിൽ


കാഞ്ഞങ്ങാട്: നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിച്ച് കുത്തി പൊളിച്ച് ആക്രി കടയിൽ വില്പന നടത്തിവന്ന മോഷ്ടാവ് അറസ്റ്റിൽ.നീലേശ്വരം മലപ്പച്ചേരി സ്വദേശിയുംഉദുമ എരോലിൽ താമസക്കാരനുമായ സുധീഷിനെ (36)യാണ് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ പി .ഷൈനിൻ്റെ നേതൃത്വത്തിൽ എസ്.ഐ.വേലായുധൻ, സിവിൽ പോലീസ് ഓഫീസർ രജീഷ് കൊടക്കാട് എന്നിവരാണ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 22 ന് രാത്രിയിൽ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട കാഞ്ഞങ്ങാട് കുശവൻ കുന്നിലെ രോഹിത്തിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ 60. എ. 1783 നമ്പർ ബൈക്ക് മോഷ്ടിച്ച ശേഷം കാഞ്ഞങ്ങാട്ടെ ആക്രികടയിൽ വിൽപന നടത്തുകയായിരുന്നു. കേസന്വേഷണത്തിനിടെയാണ് ആക്രി കടയിൽ ബൈക്ക് വിൽപന നടത്തിയതായ വിവരം പോലീസിന് ലഭിച്ചത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പോലീസ് പിടിയിലായത്. ഇത്തരത്തിൽ പഴയ ബൈക്കുകൾ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.


No comments