Breaking News

ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റ്‌ കാർഡ് അയച്ചു

വെള്ളരിക്കുണ്ട് : പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറക്ലായി പോസ്റ്റ്‌ ഓഫീസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റ്‌ കാർഡ് അയച്ചു.എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എകെ കയ്യാർ ഉദ്ഘാടനം ചെയ്തു. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് എൻ.കെ രാഹുൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല സെക്രട്ടറി എൻ മധു, ഒബിസി മോർച്ച ജില്ല പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് റോയി ജോസഫ്, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ പറക്ലായി, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ജിഷ രാഘവൻ, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് ഉണ്ണി മുളവന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. 

No comments