Breaking News

കിലോക്കണക്കിന് കഞ്ചാവുമായി യുവാവ് ബദിയഡുക്ക എക്‌സൈസിന്റെ പിടിയിൽ


രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ബേള സീതാംഗോളിയിലെ ഹനീഫ(39)യെയാണ് ബദിയഡുക്ക റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനുവും സംഘവും പിടികൂടിയത്. എന്‍ഡിപിഎസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നീര്‍ച്ചാല്‍-ബദിയുക്ക-സീതാംഗോളി റോഡിന്റെ തെക്ക് വശത്തുള്ള കെട്ടിടത്തിന് മുന്‍വശത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ ജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രമേശന്‍, ജനാര്‍ദ്ദനന്‍ അമല്‍ ജിത്ത്, അതുല്‍, ജിബിന്‍, മധു ഹരിശ്രീ, ആശ്വതി, ഡ്രൈവര്‍ രാധാക്യഷ്ണന്‍ എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്

No comments