Breaking News

മലയോരത്തിനെ ആവേശത്തിലാഴ്ത്തി ആം ആദ്മി പാർട്ടിയുടെ വാഹന പ്രചരണ ജാഥ ചിറ്റാരിക്കാൽ നിന്നും ആരംഭിച്ചു


ചിറ്റാരിക്കാല്‍ : ആം ആദ്മി പാർട്ടി ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥ ചിറ്റാരിക്കാൽ നിന്നും ആരംഭിച്ചു. 

മണ്ഡലം കൺവീനർ റെനി ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി കൺവീനർ വി.സി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജാഥ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഇന്ന് വൈകുന്നേരം 6 ന് ഈട്ടിത്തട്ടിൽ സമാപിക്കും. ഓരോ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ജാഥയ്ക്ക് ലഭിക്കുന്നത്. നിരവധി ആളുകളാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധരായി ജാഥയുടെ ഭാഗമാകുന്നത്.


No comments