Breaking News

ബളാൽ പഞ്ചായത്തിൽ കശുമാവ് പുതുകൃഷി പദ്ധതിക്ക് തുടക്കം ബളാൽ പഞ്ചായത്തിലെ 100 കർഷകരാണ് ആദ്യ ഘട്ടത്തിൽ കശുമാവ് കൃഷി നടത്തുന്നത്


വെള്ളരിക്കുണ്ട് : കേന്ദ്രസർക്കാർ ധനസഹായത്തോടെ ബളാൽ പഞ്ചായത്തിൽ കശുമാവ് പുതുകൃഷി പദ്ധതിക്ക് തുടക്കമായി. 

കശുമാവ് കൊക്കോ വികസന കാര്യലയം കൃഷി കർഷക ക്ഷേമമന്ത്രാലയത്തിന്റെ സഹായത്തോടെയാണ് കർഷകകർക്ക് അത്യുല്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ സൗജന്യമായി എത്തിച്ചു നൽകി ബളാൽ പഞ്ചായത്തിൽ കശുമാവ് പുതുകൃഷി എന്നപദ്ധതിക്ക് തുടക്കം കുറിച്ചത്.

ജില്ലയിൽ തന്നെ ആദ്യമായി പദ്ധതി നടപ്പാക്കുന്ന പഞ്ചായത്താണ് ബളാൽ. ഒരു ഹെകട്ടറിൽ 200 കശുമാവിൻ തൈകൾ എന്നതോതിൽ 12000 കശുമാവിൻ തൈകൾ കർഷകർക്ക് നൽകി. ബളാൽ പഞ്ചായത്തിലെ 100 കർഷകരാണ് ആദ്യ ഘട്ടത്തിൽ കശുമാവ് കൃഷി ചെയ്യുന്നത്.

ബാംഗ്രുള്ള സെവൻ ഇനത്തിൽപ്പെട്ട ഗ്രാഫ്റ്റ്‌ തൈകൾ മഹാരാഷ്ട്രയിൽ നിന്നുമാണ് എത്തിച്ചത്. ബളാലിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം കർഷകർക്ക് കശുമാവിൻ തൈകൾ നൽകി പദ്ധതി ഉത്ഘാടനം ചെയ്തു. കാഷ്യു സെൽ ചെയർമാൻ ജോസ് കണ്ണൂർ അധ്യക്ഷതവഹിച്ചു. ബളൽ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൽ കാദർ, കാഷ്യു കൊക്കോ സെൽ ഫീൽഡ് ഓഫീസർ വിനീത് ലൂക്കോസ് എന്നിവർ പ്രസംഗിച്ചു

No comments