Breaking News

തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടി പ്രത്യേക ക്യാംപ് സംഘടിപ്പിക്കും


വളർത്തുനായകൾക്കുള്ള ലൈസൻസ് അപേക്ഷ ഐ.എൽ.ജി.എം.എസ്. സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈനാക്കും. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസൻസ് ലഭിക്കുന്നവിധത്തിലാകും സംവിധാനം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാരും ഇതിനു മേൽനോട്ടം വഹിക്കും. എ.ബി.സി. പദ്ധതി നടപ്പാക്കുന്നതിനു കുടുംബശ്രീയ്ക്ക് അനുമതി നൽകുന്ന കാര്യവും പേ പിടിച്ചതും അക്രമകാരികളുമായ നായകളെ കൊല്ലാനുള്ള അനുമതിയും ഈ മാസം 28നു സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുമ്പോൾ കേരളം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, നഗരകാര്യ ഡയറക്ടർ അരുൺ കെ. വിജയൻ, തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അബ്ദുൾ നാസർ, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ കൗശികൻ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ സംസ്ഥാതല സംഘടനാ പ്രതിനിധികൾ, വെറ്ററിനറി സർവകലാശാല, കാർഷിക സർവകലാശാല, ശുചിത്വ മിഷൻ, തൊഴിലുറപ്പ് പദ്ധതി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

No comments