Breaking News

ഡി വൈ എഫ് ഐ ജാഥയിൽ ഉപഹാരങ്ങളായി ലഭിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു


പരപ്പ: എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിന് മുന്നോടിയായി നടന്ന സംസ്ഥാന ജാഥയിലാണ് തനത് ശൈലിയിലുള്ള മൊമന്റോ ഒഴിവാക്കി ബ്ലോക്ക് മേഖലാ കമ്മിറ്റികൾ ബാഗും കുടയും നോട്ടുപുസ്തകങ്ങളുമെല്ലാം ജാഥാ ലീഡർക്ക് സമ്മാനിച്ചത്. മേഖലാകമ്മിറ്റികൾ ഉപഹാരമായി നൽകിയ പഠനോപകരണങ്ങളാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈമാറിയത്. പരപ്പ മേഖലയിലെ പുലിയംകുളം യൂണിറ്റിൽ വെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു. അഗജ എ ആർ അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ്, സി പി ഐ എം പരപ്പ ലോക്കൽ സെക്രട്ടറി എ ആർ രാജു, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുൾ നാസർ, വി ബാലകൃഷ്ണൻ, ഗിരീഷ് കാരാട്ട്, സിനീഷ് കുമാർ,പി സുജിത്കുമാർ,ധനേഷ് എം,അമൽ തങ്കച്ചൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments