Breaking News

പ്ലാച്ചിക്കര എൻ.എസ്.എസ് ഏ.യു.പി സ്ക്കൂളിൽ 'ഗോത്രസാരഥി' ഓടിത്തുടങ്ങി വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി ഫ്ലാഗ് ഓഫ് ചെയ്തു


വെള്ളരിക്കുണ്ട്: വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള ‘ഗോത്ര സാരഥി’ പദ്ധതി പ്ലാച്ചിക്കര എൻ.എസ്.എസ് ഏ.യു.പി സ്ക്കൂളിൽ പ്രവർത്തനം തുടങ്ങി. സ്ക്കൂളിൽ അങ്കണത്തിൽ വച്ച് വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി ഗോത്രസാരഥി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പ്രഥാനധ്യാപിക കെ. ശോഭന സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ടി.കെ ഉമേശൻ അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ലില്ലിക്കുട്ടി ഡെന്നി, അജേഷ് അമ്പു, സ്റ്റാഫ് പ്രതിനിധി ഉണ്ണിക്കുട്ടൻ മാസ്റ്റർ, ടി.എൻ ഗിരീഷ് എന്നിവർ സംസാരിച്ചു. സ്ക്കൂൾ മാനേജർ കരിച്ചേരി പ്രഭാകരൻ നായർ, മാനേജ്മെൻ്റ് പ്രതിനിധി പുഴക്കര കുഞ്ഞിക്കണ്ണൻ നായർ എന്നിവരുടെ നിരന്തരമായ ശ്രമഫലമായാണ് ഗോത്ര സാരഥി പദ്ധതി പ്ലാച്ചിക്കര സ്കൂളിൽ യാഥാർത്ഥ്യമായത്.

No comments