നീലേശ്വരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി ഖാലിദ് അച്ചുമാടം (47) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ജിയോപ്ലാസ്റ്റി ചെയ്‍തിരുന്നു. എന്നാല്‍ രണ്ടാം ദിവസം ആശുപത്രിയില്‍ വെച്ച് മസ്‍തിഷ്കാഘാതം സംഭവിക്കുകയും നില ഗുരുതരമാവുകയുമായിരുന്നു.
നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ശ്രമം നടന്നിരുന്നു. സാമൂഹിക പ്രവര്‍ത്തകനും കാസര്‍കോട് ജില്ലാ അസോസിയേഷന്‍ ട്രഷററുമായ സി.എച്ച് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ എംബസിയുടെ സഹകരണത്തോടെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. ഈ മാസം 14ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.
2009 മുതല്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഖാലിദ് പച്ചക്കറി വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു. പിതാവ് - കെ. അബ്‍ദുല്ല. ഭാര്യ - റഷീന. മക്കള്‍ - റമീസ് രാജ്, റിസല്‍ മുഹമ്മദ്, റിമ ഫാത്തിമ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
No comments