Breaking News

'കെ-റെയിൽ സത്യവും മിഥ്യയും' സംവാദപരിപാടി 24 ന് വെള്ളരിക്കുണ്ടിൽ പ്രൊഫ.എം ഗോപാലൻ വിഷയാവതരണം നടത്തും

വെള്ളരിക്കുണ്ട് : 'കെ-റെയിൽ കേരളത്തിന് അനുയോജ്യമോ?' എന്ന ചോദ്യമുയർത്തി മലയോര സാംസ്ക്കാരിക വേദിയുടെ കെ റെയിൽ സംവാദം സെപ്റ്റംബർ 24 ന് വൈകിട്ട് 3 മണിക്ക് വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഹാളിൽ നടക്കും. 'കെ-റെയിൽ സത്യവും മിഥ്യയും' എന്ന വിഷയത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് എം.ഗോപാലൻ വിഷയം അവതരിപ്പിക്കും. മലയോര സാംസ്ക്കാരിക വേദിയുടെ പ്രതിമാസ പ്രഭാഷണ പരമ്പരയിലെ മൂന്നാമത് സംവാദപരിപാടിയാണിത്. 

No comments