Breaking News

ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനം ഒക്ടോ.16, 17 തീയതികളിൽ കള്ളാറിൽ പോസ്റ്റർ പ്രചരണത്തിന് രാജപുരത്ത് തുടക്കം


രാജപുരം: ഓക്ടോബർ 16,17 തീയതികളിൽ കള്ളാറിൽ വെച്ച് നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രചരണത്തിന് തുടക്കമായി. സമ്മേളനത്തിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പനത്തടി ഏരിയ പരിധിയിൽ വരുന്ന ജനാധിപത്യ മഹിള അസോസിയേഷൻ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ടൗൺ  പ്രദേശങ്ങളിൽ എല്ലാം വനിതകളുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ പോസ്റ്റർ പതിച്ചു കൊണ്ടാണ് പ്രചരണത്തിന് തുടക്കമായത്. പ്രചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം ടൗണിൽ പോസ്റ്റർ പതിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബിന്ദു ശിവദാസ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി സൗമ്യവേണുഗോപാലൻ സംസാരിച്ചു. മേഖല സെക്രട്ടറി ഇ രാജി സ്വാഗതവും, ഷീജ കൃഷ്ണൻ നന്ദിയും പറഞ്ഞു. കോടോം, കാലിച്ചാനടുക്കം, പനത്തടി, ബാനം, കോളിച്ചാൽ, പനത്തടി, പാണത്തൂർ, ചാമുണ്ടിക്കുന്ന്, തായന്നൂർ എന്നിവടങ്ങളിൽ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു.

No comments