Breaking News

തൊഴിലുറപ്പ് ഓംബുഡ്‌സ്മാൻ വെസ്റ്റ്എളേരി പഞ്ചായത്തിൽ സിറ്റിംഗ് നടത്തി പുതിയ പരാതികളും നിർദേശങ്ങളും സ്വീകരിച്ചു


ഭീമനടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പു ജില്ലാ ഓംബുഡ്‌സ്മാൻ വി എ നസീർ വെസ്റ്റ് എളേരി പഞ്ചായത്തിൽ സിറ്റിംഗ് നടത്തി.രാവിലെ 11 മുതൽ രണ്ടുവരെ  പഞ്ചായത്ത് ഹാളിൽ നടത്തുന്ന സിറ്റിംഗിൽ പുതിയ പരാതികളും  നിർദേശങ്ങളും സ്വീകരിച്ചു. തൊഴിലുറപ്പു സൈറ്റുകൾ വെട്ടിക്കുറച്ചത് വാർഡ് മെമ്പർമാർ ഒന്നടങ്കം പരാതി ഉന്നയിച്ചു. തൊഴിലാളികൾക്ക് ഇൻഷുറൻസ് സ്‌കീമും അഞ്ച് ഏക്കറിന് മുകളിലുള്ള കർഷകരുടെ കൃഷിയിടത്തിൽ ജോലി ചെയ്യാനുള്ള അവസരം തരണമെന്നും ഇത് വഴി കൂടുതൽ ആളുകൾക്ക് ജോലി നൽകാനാവുമെന്ന  നിർദേശവും ഉയർന്നു. മലയോരത്തെ ഭൂപ്രകൃതി അനുസരിച്ച് ജോലി ക്രമീകരിക്കണമെന്നും കാലാവസ്ഥ അനുസരിച്ച് ഷെഡ്യൂൾ തയ്യാറാക്കണമെന്ന ആവശ്യവും ഗുണഭോക്താക്കൾ ഉന്നയിച്ചു.ഫെസ്റ്റിവൽ അലവൻസ് 75  പണി പൂർത്തീകരിച്ചവർക്കു കൂടി നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി 'ഇസ്മായിൽ 'അധ്യക്ഷനായി.

സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായ  കെ കെ തങ്കച്ചൻ, മോളിക്കുട്ടിപോൾ 'അഖില'സിവി' മെമ്പർമാരായ ഇ ടി ജോസ്, എൻ ശരീഫ്, എം വി ലിജിന,സി പി  സുരേശൻ,ടി വി രാജീവൻ,  സെക്രട്ടറി കെ പങ്കജാക്ഷൻ സ്വാഗതവും'പറഞ്ഞു'

ഉച്ചകഴിഞ്ഞ് പരപ്പച്ചാൽ , ഭീമനടി ചെന്നടുക്കം എന്നീ വാര്‍ഡുകളില്‍ ഫീൽഡ് പരിശോധനയും നടത്തി. തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള സൗകര്യങ്ങൾ ജോലി സ്ഥലത്ത് ഉറപ്പാക്കാൻ നിർദേശവും നൽകി. ബ്ളോക് അക്രിഡിറ്റഡ് എൻജിനീയർ രഞ്ജിത്ത്, പഞ്ചായത്ത് അക്രിഡേറ്റഡ് എൻജിനീയർ ഗ്രീഷ്മ, ഓവർസിയർമാരായ എം നിസാമുദ്ധീൻ, പ്രിയങ്ക,എന്നിവർ സംബന്ധിച്ചു.

No comments